ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശാലു കുര്യന്‍. മിക്ക സീരിയലുകളിലും വില്ലന്‍ വേഷത്തിലായിരുന്നു താരം തിളങ്ങിയിരുന്നത്. ഹാസ്യ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തുടരുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അഭിനയ ജീവിതത്തില്‍ ശാലു ഇടവേള എടുത്തു.
ഇപ്പോള്‍ സീരിയലുകളെക്കുറിച്ചുള്ള മോശം അഭിപ്രായത്തിനെതിരെ സംസാരിക്കുകയാണ് താരം. സീരിയല്‍ കണ്ടിട്ടാണ് ആളുകള്‍ വഴിപിഴച്ചുപോകുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ സീരിയലില്‍ നടക്കുന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് പുറത്ത് നടക്കുന്നതെന്നാണ് ശാലു പറയുന്നത്.
ബിഗ് ബോസ് സീസണ്‍ ആറിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷെ ആ സമയത്ത് മക്കള്‍ക്ക് അടക്കം വയ്യാത്ത അവസ്ഥയുണ്ടായിരുന്നു. അന്ന് മക്കളുടെ അടുത്ത് നിന്ന് മാറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സിറ്റുവേഷന്‍ ശരിയായിരുന്നുവെങ്കില്‍ ഒരുപക്ഷെ പോകുമായിരുന്നു. മക്കളുടെ അടുത്ത് ഒരോ ദിവസം ചെല്ലുന്തോറും എനിക്ക് അറ്റാച്ച്‌മെന്റ് കൂടി വരികയാണ്. അതുകൊണ്ട് തന്നെ മക്കളെ വിട്ട് നൂറ് ദിവസം നില്‍ക്കാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമാണ് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ…