മലയാള സിനിമ നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞു നടനും സംവിധായകനുമായ അനൂപ് മേനോന്‍. പല സിനിമകളും വിജയിക്കണമെങ്കില്‍ കയ്യില്‍ നിന്ന് പണം മുടക്കി ആളുകളെ തീയേറ്ററിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണ് എന്നാണ് താരം പറയുന്നത്. ഒരു സിനിമ ചെയ്യുന്നതിന് മുടക്കേണ്ട അതേ തുക തന്നെ തീയേറ്ററില്‍ ആളെ കയറ്റുന്നതിന് പലപ്പോഴും നിര്‍മാതാക്കള്‍ മുടക്കേണ്ടി വരുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.
പുതിയ സിനിമയായ ചെക്ക്‌മേറ്റിന്റെ പ്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതൊരു അപകടകരമായ പ്രവണതയാണെന്ന് എന്നും അനൂപ് മേനോന്‍ പറയുന്നു.
‘മലയാള സിനിമയില്‍ ഇപ്പോള്‍ കണ്ടുവരുന്ന വളരെ അപകടകരമായ, അല്ലെങ്കില്‍ ദു:ഖകരമായ പ്രവണത എന്ന് പറയുന്നത് ആദ്യത്തെ മൂന്ന് ദിവസം ഒരു വലിയ സംഖ്യ തിയറ്ററുകളിലേക്ക് ഇട്ട് ആളുകളെ കൊണ്ടുവരേണ്ടിവരിക എന്നുള്ളതാണ്. എത്ര രൂപ അങ്ങനെ ഇടുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവും. അത്രയധികം പൈസയാണ്. ഒരു സിനിമ ചെയ്യാന്‍ ആവുന്നതിന്റെ അടുത്തുള്ള പൈസയാണ് തിയറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍. എന്നാല്‍ ഇതേ തിയറ്ററില്‍ ആളെ കൊണ്ടുവരുമെന്ന് നമ്മള്‍ വിശ്വസിക്കുമ്പോള്‍, ആ തിയറ്ററിനകത്ത് കയറി നോക്കുമ്പോള്‍ 12 പേരേ ഉണ്ടാവൂ. ഇത് ബുക്കിംഗ് മാത്രമേ നടക്കുന്നുള്ളൂ പലപ്പോഴും. അതൊന്നും ഒരു ഫൂള്‍ പ്രൂഫ് ആയുള്ള മെത്തേഡ് അല്ല’, അനൂപ് മേനോന്‍ പറയുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…