Connect with us

Screenima

Anoop Menon

latest news

ബുക്കിംഗ് ഫുള്‍, പക്ഷേ തിയേറ്ററില്‍ ആളില്ല: അനൂപ് മേനോന്‍

മലയാള സിനിമ നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞു നടനും സംവിധായകനുമായ അനൂപ് മേനോന്‍. പല സിനിമകളും വിജയിക്കണമെങ്കില്‍ കയ്യില്‍ നിന്ന് പണം മുടക്കി ആളുകളെ തീയേറ്ററിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണ് എന്നാണ് താരം പറയുന്നത്. ഒരു സിനിമ ചെയ്യുന്നതിന് മുടക്കേണ്ട അതേ തുക തന്നെ തീയേറ്ററില്‍ ആളെ കയറ്റുന്നതിന് പലപ്പോഴും നിര്‍മാതാക്കള്‍ മുടക്കേണ്ടി വരുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.

പുതിയ സിനിമയായ ചെക്ക്‌മേറ്റിന്റെ പ്രദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതൊരു അപകടകരമായ പ്രവണതയാണെന്ന് എന്നും അനൂപ് മേനോന്‍ പറയുന്നു.

‘മലയാള സിനിമയില്‍ ഇപ്പോള്‍ കണ്ടുവരുന്ന വളരെ അപകടകരമായ, അല്ലെങ്കില്‍ ദു:ഖകരമായ പ്രവണത എന്ന് പറയുന്നത് ആദ്യത്തെ മൂന്ന് ദിവസം ഒരു വലിയ സംഖ്യ തിയറ്ററുകളിലേക്ക് ഇട്ട് ആളുകളെ കൊണ്ടുവരേണ്ടിവരിക എന്നുള്ളതാണ്. എത്ര രൂപ അങ്ങനെ ഇടുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവും. അത്രയധികം പൈസയാണ്. ഒരു സിനിമ ചെയ്യാന്‍ ആവുന്നതിന്റെ അടുത്തുള്ള പൈസയാണ് തിയറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍. എന്നാല്‍ ഇതേ തിയറ്ററില്‍ ആളെ കൊണ്ടുവരുമെന്ന് നമ്മള്‍ വിശ്വസിക്കുമ്പോള്‍, ആ തിയറ്ററിനകത്ത് കയറി നോക്കുമ്പോള്‍ 12 പേരേ ഉണ്ടാവൂ. ഇത് ബുക്കിംഗ് മാത്രമേ നടക്കുന്നുള്ളൂ പലപ്പോഴും. അതൊന്നും ഒരു ഫൂള്‍ പ്രൂഫ് ആയുള്ള മെത്തേഡ് അല്ല’, അനൂപ് മേനോന്‍ പറയുന്നു.

Continue Reading
To Top