Gossips
നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്?
Published on
തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ദുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗ ചൈതന്യയുടെ പിതാവും സിനിമ താരവുമായ നാഗാര്‍ജുന ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

നാഗ ചൈതന്യയും ശോഭിതയും ഡേറ്റിങ്ങില്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബങ്ങളുടെ ആശിര്‍വാദത്തോടെയാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ പോകുന്നത്.
സ്ക്രീനമയുടെ വാട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതം
നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. 2017 ല്‍ നടി സാമന്തയെ നാഗചൈതന്യ വിവാഹം കഴിച്ചിരുന്നു. 2021 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. മൂത്തോന്, കുറുപ്പ് എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ശോഭിത.
