Connect with us

Screenima

latest news

ഞാന്‍ ഇവിടെ ഉണ്ട്, പക്ഷേ ആരും വിളിക്കുന്നില്ല: ധര്‍മ്മജന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.

ഇപ്പോള്‍ താന്‍ സിനിമയില്‍ സജീവമല്ലാത്തതിന്റെ കാരണം പറയുകയാണ് താരം. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. പക്ഷേ ആരും എന്നെ വിളിച്ചില്ല എന്നു മാത്രം. ഒരു സിനിമയിലൂടെ തന്നെ നിരവധി ആര്‍ട്ടിസ്റ്റുകള്‍ വരുന്നുണ്ട്. അപ്പോള്‍ പിന്നെ എനിക്ക് തരേണ്ട ശമ്പളം പോലും അവര്‍ക്ക് വേണ്ടി വരില്ല. അങ്ങനെയുള്ളപ്പോള്‍ പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. എന്നെ അറിയാവുന്നവര്‍ ആണെങ്കില്‍ മാത്രം വിളിക്കും. ധര്‍മജന്‍ തന്നെ ആ കഥാപാത്രം ചെയ്യണം എന്ന് ആ?ഗ്രഹിച്ച് വിളിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ കൂടുതലും എന്നും താരം പറയുന്നു.

Continue Reading
To Top