Connect with us

Screenima

latest news

ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാന്‍ മമ്മൂട്ടി ഫാന്‍സ്

വയനാട്ടിലെ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ മമ്മൂട്ടി ഫാന്‍സ്. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കാനാണ് മമ്മൂട്ടി ഫാന്‍സിന്റെ നീക്കം.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാകും സഹായം എത്തിക്കുക.

മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് നേരത്തെ 35 ലക്ഷം കൈമാറിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top