Categories: latest news

തന്റെ പ്രിയപ്പെട്ട സിനിമ ഏത്; സത്യന്‍ അന്തിക്കാട് പറയുന്നു

മോഹന്‍ലാല്‍ നായകനായി എത്തിയ ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് തുറന്ന്പറഞ്ഞ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ കഥയില്‍ ഒരുങ്ങിയ സിനിമ സാധാരണക്കാരുടെ ജീവിതമാണ് പറഞ്ഞത്. സാധാരണക്കാരന്റെ കഥ പറഞ്ഞാലും പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുമെന്ന് അതിലൂടെയാണ് എനിക്ക് മനസ്സിലായത് എന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ടി പി ബാലഗോപാലന്‍ എംഎ. കൂടാതെ ശ്രീനിവാസന്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു ചിത്രം കൂടിയാണ് ഇത്. ഈ കാരണങ്ങളെല്ലാം ഉള്ളതുകൊണ്ട് തന്നെ ആ സിനിമ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

1986 ലാണ് ചിത്രം പുറത്തിറങ്ങിയത്. ശോഭനയാണ് ചിത്രത്തിലെ നായിക. മോഹന്‍ലാലിന് പുറമെ ശ്രീനിവാസനും ബാലന്‍ കെ നായരും മണിയന്‍ പിള്ള രാജുവും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago