latest news
ചിലര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനില്‍ മാത്രമാണ് കാണുന്നത്; സങ്കടം പറഞ്ഞ് ദുല്‍ഖര്‍
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത സൂപ്പര്‍താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അതേസമയം ദുല്‍ഖര്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നത് കുറഞ്ഞുവരികയാണ്. അതിന്റെ കാരണവും ദുല്‍ഖര്‍ വെളിപ്പെടുത്തുകയാണ്. തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ അവിടെയും പ്രശ്നം സൃഷ്ടിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.
കുടുംബത്തിന്റെ പേരും പെരുമയും ഉപയോഗിച്ച് എല്ലാക്കാലവും പിടിച്ച് നില്‍ക്കാനാവില്ല. മമ്മൂട്ടിയുടെ മകനാണെന്നതില്‍ അഭിമാനമുണ്ടെങ്കിലും ആ വിശേഷണത്തില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെലുങ്കിലോ തമിഴിലോ ആ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. അതിനാല്‍ അവിടെ കൂടുതല്‍ സിനിമകള്‍ ചെയ്യുന്നു. മമ്മൂട്ടിയുടെ മകനായി ഇരിക്കുമ്പോഴും ദുല്‍ഖറായി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം.
മമ്മൂട്ടിയുടെ മകനെന്ന ടാഗ് ലൈന്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടത്തെ പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുകയും ചെയ്യ്താല്‍ ഈ ആളുകള്‍ അവിടെ വന്നും ആക്രമിക്കും. സ്വന്തം നാട്ടുകാരാണെന്ന പരിഗണന പോലും എനിക്ക് ആ കൂട്ടര്‍ തരില്ല. മറ്റുള്ളവര്‍ എന്നെ സ്നേഹിക്കുമ്പോള്‍ ഇവരെന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് അറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.