latest news
നിഷ്‌കളങ്കയായ എന്റെ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് പറയാന്‍ നാണമില്ലേ? പാര്‍വതി വിജയ്
Published on
ഏഷ്യാനെറ്റിലെ കുടംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാര്‍വതി പ്രേക്ഷക ശ്രദ്ധ നേടിയത്. ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെ പാര്‍വതി അഭിനയത്തില്‍ നിന്നും അവധി എടുത്തു.
അഭിനയ രംഗത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. ഗര്‍ഭിണി ആയതിന്റെയും കുഞ്ഞ് ജനിച്ചതിന്റെയും എല്ലാം വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചുള്ള മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
മകള്‍ യാമികയുടെ നിറത്തെക്കുറിച്ചാണ് മോശം കമന്റുകള്‍ വരുന്നത്. യാമി കറുപ്പാണെന്നൊക്കെ കമന്റ്‌സ് വരാറുണ്ട്. ഒരു കുഞ്ഞ് കറുപ്പാകുന്നത് അതിന്റെ ജെനിറ്റിക്‌സ് കൊണ്ടോ മറ്റോആകാം. കുടുംബക്കാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം മാറ്റാര്‍ക്കും വേണ്ടെന്നും താരം പറയുന്നു.