Connect with us

Screenima

latest news

നടി മീര നന്ദന്‍ വിവാഹിതയായി

നടി മീര നന്ദന്‍ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹാം. വിവാഹത്തിന്റെ ചിത്രങ്ങള്‍ മീരയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

Continue Reading
To Top