latest news
വിവാഹം കഴിക്കില്ല, മനസിലാക്കുന്നവരുമായി കൂട്ടുകെട്ട് ഉണ്ടാകാം: ഇടവേള ബാബു
														Published on 
														
													
												തന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നടനും താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. കല്യാണമെന്ന ചിന്താഗതിയൊക്കെ ഇപ്പോള്‍ പോയെന്നും തന്ന മനസിലാക്കുന്ന ആളുമായി കൂട്ടുകെട്ടുകള്‍ ഉണ്ടാകാമെന്നും ബാബു പറഞ്ഞു.
‘ വിവാഹം ഇനി ഉണ്ടാകില്ല. നമ്മുടെ കൂടെ ഒരു കമ്പാനിയന്‍ ഒക്കെ ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണം എന്നൊരു ചിന്താഗതിയൊക്കെ ഇപ്പോ പോയി. എന്ത് സുഖമാണ് ഈ ജീവിതം. ആരോടും കടപ്പാടുകള്‍ ഇല്ല,’ ഇടവേള ബാബു പറഞ്ഞു.

അതേസമയം ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം താന്‍ ഒഴിയുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പുതിയ ആളുകള്‍ വരട്ടെ. താന്‍ മാറിയാല്‍ പുതിയ ചിന്താഗതിയുള്ള ആള്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്നും മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
 
											
																			
