Connect with us

Screenima

Manju Warrier and Bhavana

latest news

‘ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’; ഭാവനയെ ചേര്‍ത്തു നിര്‍ത്തി മഞ്ജു

ഭാവനയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയര്‍. ഭാവനയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. ‘ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍…സ്‌നേഹം സ്‌നേഹം സ്‌നേഹം മാത്രം..!’ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടി ഭാവനയുടെ 38-ാം ജന്മദിനമാണ് ഇന്ന്. 1986 ജൂണ്‍ ആറിനാണ് ഭാവന ജനിച്ചത്. തൃശൂര്‍ സ്വദേശിനിയായ ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക മേനോന്‍ എന്നാണ്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.

Continue Reading
To Top