Connect with us

Screenima

latest news

ഒമറിക്ക നല്ല മനുഷ്യനാണ്: ഏയ്ഞ്ചലിന്‍

ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലൂടെ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലിന്‍. ഷോയില്‍ അധിക നാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലൂടെയാണ് എയ്ഞ്ചലിന്‍ ശ്രദ്ധേയയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഒമര്‍ ലുലിവിന പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം. ഒമര്‍ ലുലുവിനെ എതിരെ യുവനടി ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ യുവനടി ഏയ്ഞ്ചലിനാണെന്നാണ് പലരും വിചാരിച്ചത്. ഇപ്പോള്‍ അതില്‍ മറുപടി നല്‍കുകയാണ് താരം. ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകന്‍ എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത് എന്നുമാണ് താരം പറയുന്നത്.

Continue Reading
To Top