latest news
ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ വരുന്നത്; ആസിഫ് അലി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.
രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു.
ജിസ് ജോയ് സംവിധാനം ചെയ്ത് തലവന്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തന്റെ ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനെക്കുറിച്ചാണ് നടന്‍ പറയുന്നത്. ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും, ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ വരുന്നത് എന്നുമാണ് താരം പറയുന്നത്.