Connect with us

Screenima

latest news

വീട്ടുകാരുടെ സമ്മതമില്ലാത്ത വിവാഹമാണോ? ദിയയെക്കുറിച്ച് അമ്മ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. ഉടന്‍ വിവാഹം ചെയ്യാന്‍ പോകുന്നതായും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച് ദിയയുടെ അമ്മ സിന്ധു സംസാരിക്കുകയാണ്. വീട്ടുകാരുടെ സമ്മതിമില്ലാതെയാണോ വിവാഹം കഴിക്കുന്നത് എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ മകളുടെ വിവാഹം സെപ്തംബറില്‍ ഉണ്ടാകും എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യം പിന്നീട് പറയാം എന്നും സിന്ധു കൃഷ്ണ പറയുന്നു.

Continue Reading
To Top