Connect with us

Screenima

latest news

നിരപരാധികള്‍ തുടങ്ങി പലരും അതിന് ഇരയാകേണ്ടി വരും: കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

ഇപ്പോള്‍ ഫാസിത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചരിത്രം മുഴുവന്‍ പരിശോധിക്കുമ്പോള്‍ ഫാസിസം എന്ന് പറയുന്നത് ഒരു സൈക്കിളിക്കലായുള്ള പ്രക്രിയയാണ്. അത് ഉയര്‍ന്നുവരും. മറുവശത്തു നിന്ന് ചെറുത്തുനില്‍പ്പുണ്ടാകും. അങ്ങനെ ആ സൈക്കിള്‍ ഇല്ലാതെയാകും. നമ്മളൊക്കെ ഈ വേവിന്റെ നടുക്കായിരിക്കാം. അതുകൊണ്ടാകാം അതിന്റെ ഒരു തീവ്രത അനുഭവിക്കേണ്ടി വരുന്നത്.

നിരപരാധികള്‍ തുടങ്ങി പലരും അതിന് ഇരയാകേണ്ടി വരും. പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും എന്നാണ് കനി പറയുന്നത്.

Continue Reading
To Top