Connect with us

Screenima

Gossips

ആവേശത്തില്‍ ഹിന്ദിയെ പരിഹസിച്ചതായി വിമര്‍ശനം; സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം !

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശം’ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുകയാണ്. അതോടൊപ്പം തിയറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നു. ബോക്‌സ്ഓഫീസില്‍ നിന്ന് 150 കോടിയിലേറെ കളക്ട് ചെയ്ത ആവേശത്തിനു ഒടിടിയിലും പ്രേക്ഷകരുടെ തിരക്കാണ്. ഫഹദിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്നാണ് മലയാളത്തിനു പുറത്തുള്ള പ്രേക്ഷകരും ആവേശം കണ്ട ശേഷം അഭിപ്രായപ്പെടുന്നത്.

അതിനിടയിലാണ് ആവേശത്തിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായിരിക്കുന്നത്. ബോധപൂര്‍വ്വം രാഷ്ട്ര ഭാഷയെ അപമാനിക്കാന്‍ ആവേശം ടീം ശ്രമിച്ചെന്നാണ് വിമര്‍ശനം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗന്‍ എന്ന നായക വേഷം ഹിന്ദി പറയാന്‍ തുടങ്ങുമ്പോള്‍ രംഗന്റെ സുഹൃത്തായ അമ്പാന്‍ അത് തടയുന്ന സീനുണ്ട്. ഹിന്ദിയുടെ ആവശ്യമില്ലെന്നാണ് അമ്പാന്‍ ഈ സീനില്‍ പറയുന്നത്. രാഷ്ട്ര ഭാഷയായ ഹിന്ദിയെ പരിഹസിക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത് നോര്‍ത്ത് ഇന്ത്യന്‍ പ്രൊഫൈലുകള്‍ വിമര്‍ശിക്കുന്നു.

Fahad faasil - Aavesham
Fahad faasil – Aavesham

ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണെന്നും അതുകൊണ്ടാണ് സിനിമകളില്‍ ഹിന്ദിയെ ട്രോളുന്നതെന്നുമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ അടക്കം ആരോപിക്കുന്നത്. മലയാളികള്‍ക്കും തമിഴര്‍ക്കും ഹിന്ദി വിരോധം കൂടുതലാണെന്നും സ്വന്തം രാജ്യത്തിന്റെ ഭാഷയാണെന്ന ബഹുമാനം പോലും ഇല്ലെന്നും ചിലര്‍ ആരോപിച്ചു. ആവേശം ആരും ഒടിടിയില്‍ കാണരുതെന്നും ഇത്തരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
To Top