Connect with us

Screenima

Navya Nair

latest news

ഗ്ലാമറസ് നവ്യ; വൈറലായി പുതിയ ചിത്രങ്ങള്‍

പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ നടി നവ്യ നായര്‍. മിനി സ്‌കേര്‍ട്ടിലും ഷോര്‍ട്ട് ടോപ്പിലും ഗ്ലാമറസായാണ് നവ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്തോനേഷ്യയില്‍ മകനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്.

‘ ഒരിക്കല്‍ ബാലിയില്‍ ആയിരുന്നപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലെ ഉണ്ടല്ലോ എന്നാണ് ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top