Connect with us

Screenima

latest news

ഇല്ലാത്ത കുട്ടിയുടെ അവകാശം തനിക്ക് ഏറ്റെടുക്കാന്‍ സാധിക്കില്ല: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോഴിതാ നടിയെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. നവ്യയ്ക്ക് രണ്ടുമക്കളുണ്ടെന്നും ഇതില്‍ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഇല്ലാത്ത കുട്ടിയുടെ അവകാശം തനിക്ക് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നാണ് രസകരമായി താരം സംഘാടകരോട് പറയുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top