latest news
ഞാന്‍ അമേരിക്കയില്‍ പോയി അബോര്ഷന് ചെയ്തു എന്നാണ് വന്ന വാര്‍ത്ത: ഭാവന
Published on
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് പറയുകയാണ് താരം. താന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പിന്നെ താന്‍ അമേരിക്കയില്‍ പോയി അബോഷന് ചെയ്തു എന്നാണ് മറ്റൊരു ഗോസിപ്പ്. അങ്ങനെ തന്നെക്കുറിച്ച് കേള്‍ക്കാന്‍ പാടില്ലാത്ത പലതും കേട്ടു എന്നാണ് താരം പറയുന്നത്.
