latest news
എന്റെ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.
രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു.
ഇപ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം മറുപടി പറഞ്ഞു.