latest news
മഞ്ഞയില്‍ മനോഹരിയായി മീര നന്ദന്‍
														Published on 
														
													
												ആരാധകര്‍ക്കായി മഞ്ഞ ഔട്ട്ഫിറ്റില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.
റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.
											
																			