latest news
ഒരു പോയിന്റില്‍ എത്തുമ്പോള്‍ സിനിമ തന്നെ ഉപേക്ഷിക്കാം: ഉണ്ണി മുകുന്ദന്‍
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ തന്റെ സിനാമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. പ്രൊഡക്ഷന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് അതില്‍ നിന്നും കുറെ കാര്യങ്ങള്‍ മനസിലായത്. പിന്നീടാണ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങാം എന്ന് ആലോചിക്കുന്നത്. ഭാവിയില്‍ ഡയറക്ഷനും ചെയ്‌തേക്കാം. എന്നാല്‍ ഒരുപോയിന്റില്‍ ഈ താല്‍പ്പര്യങ്ങള്‍ ഒക്കെ ഇല്ലാതാകുന്ന സമയത്ത് സിനിമ വിടുകയും ചെയ്യും എന്നും താരം പറയുന്നു.