Categories: latest news

വാക്കറിലാണ് നടക്കുന്നത്, കാല് നിലത്തുകുത്താന്‍ വയ്യാത്ത വേദന: ലക്ഷ്മി നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായി ലക്ഷ്മി നായര്‍. കൈരളി ടി.വി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികള്‍ അവതരിപ്പിച്ചാണ് ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. രണ്ട് മക്കളാണ് ലക്ഷ്മിക്ക്. പാര്‍വതിയും വിഷ്ണുവും. പാര്‍വതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പുറത്താണ്. മക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കുറച്ച് നാളുകളായി താരം വീഡിയോ പങ്കുവെക്കാറില്ല. ഇതേക്കുറിച്ചാണ് ലക്ഷ്മി ഇപ്പോള്‍ സംസാരിക്കുന്നത്. സന്തോഷം മാത്രമല്ല സങ്കടങ്ങളുണ്ടാകുമ്പോഴും അത് പങ്കുവെക്കണമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാന്‍ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയില്‍ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാന്‍ കുറച്ച് ഓവര്‍ ആക്ടീവായിരുന്നു. അതിനിടയില്‍ എനിക്ക് ഒരു ബാക്ക് പെയിന്‍ വന്നു. ആശുപത്രിയില്‍ പോയി എക്‌സറേയൊക്കെ എടുത്തു. ആശുപത്രി അധികൃതര്‍ സീരിയസായി ഒന്നും കണ്ടില്ല.

മസില്‍ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് പെയിന്‍ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദന ഭയങ്കരമായി കൂടി എംആര്‍ഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമര്‍ജന്‍സിയിലാണ് കേറിയത്. ഓര്‍ത്തോ ഡോക്ടേഴ്‌സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആര്‍ഐ, എക്‌സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയ്ന്‍ സര്‍ജനെ കണ്ടു. ആ സമയത്ത് വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദനയായിരുന്നു. ഇപ്പോള്‍ നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകളുണ്ട്. റെസ്റ്റാണ് പറഞ്ഞിരിക്കുന്നത്. കാലിന്റെ പാദത്തിന് നീരുണ്ടെങ്കിലും വേദന നന്നായി കുറഞ്ഞു. എ്ന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

8 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago