Connect with us

Screenima

latest news

ശബ്ദം തിരിച്ച് കിട്ടിയില്ല; വേദന പങ്കുവെച്ച് താര കല്യാണ്‍

ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

സൗഭാഗ്യയുടെ അമ്മ താര കല്യാണും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. നൃത്തത്തിലൂടെയും സീരിയലിലൂടെയും സിനിമയിലൂടെയുമെല്ലാം താരം ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറി. ശബ്ദത്തിന്റെ പ്രശ്‌നം മൂലം താരത്തിന് ഒരു സര്‍ജറി ചെയ്തരുന്നു. താരത്തിന്റെ ശബ്ദം മുഴുവനായി പോയിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് താര കല്യാണ്‍. എഐയുടെ സഹായത്തോടെയാണ് ഇപ്പോള്‍ വീഡിയോ എടുന്നത്. സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായി. ഇപ്പോഴും ശബ്ദം തിരിച്ച് കിട്ടിയിട്ടില്ല. പെട്ടെ ശബ്ദം തിരിച്ച് കിട്ടി സ്വന്തം ശബ്ദത്തില്‍ വീഡിയോ എടുക്കണം എന്നാണ് ആഗ്രഹം എന്നും താരം പറയുന്നു.

Continue Reading
To Top