Connect with us

Screenima

latest news

സൂര്യക്കൊപ്പം വര്‍ക്കൗട്ട്; വീഡിയോയുമായി ജ്യോതിക

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീന്‍ പ്രണയം പോലെ തന്നെ സൂര്യജ്യോതിക താരജോഡികളുടെ ഓഫ്‌സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ ഏറെ ആസ്വദിക്കാറുണ്ട്. പര്‌സ്പരം ഇത്രയേറെ ബഹുമാനിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന താരജോഡികള്‍ സിനിമാ ഇന്റസ്ട്രിയില്‍തന്നെ അപൂര്‍വ്വമാണെന്നാണ് ആരാധകര്‍ പറയുന്നത്.

സില്ലിനൊരു കാതല്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആകുകയായിരുന്നു. 2006 ലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കരിയറിനൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ സൂര്യക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ജ്യോതിക പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വീഡിയോയില്‍ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top