latest news
മണല്‍ക്കാറ്റിന്റെ ഇടയില്‍ നില്ക്കുമ്പോള് വേദന എടുക്കും; ആടുജീവിതത്തിന്റെ അനുഭവം പറഞ്ഞ് പൃഥ്വിരാജ്
ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദി ഗോട്ട് ലൈഫ് (ആടുജീവിതം). ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്തമായ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ദി ഗോട്ട് ലൈഫില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്.
ബ്ലെസിയുടെ തന്നെയാണ് തിരക്കഥ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം
16 വര്‍ഷം കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഷൂട്ടിംഗ് സമയത്ത് അനുഭവിച്ച കക്ഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് താരം. സിനിമയിലെ പകുതി മണല്‍ക്കാറ്റും ഒറിജിനലായി ചിത്രീകരിച്ചതാണ്. നമ്മള് വെളിയില്‍ നിന്നും കാണുന്നത് അല്ല മണല്‍ക്കാറ്റിന് അകത്ത് നില്ക്കുമ്പോള്. ഭയങ്കര വേദന എടുക്കും. അത്ര സ്പീഡിലാണ് ഈ മണ്ണ് വന്ന് നമ്മുടെ മുഖത്തും കണ്ണിലും ഒക്കെ അടിക്കുന്നത്. ജിമ്മി ജെയ്നും ഞാനുമാണ് ആ സീക്വന്‍സില്‍ ഉള്ളത്. ആ സീന്‍ എടുത്തിട്ട് 1012 ദിവസമൊക്കെ കഴിഞ്ഞിട്ടും നമ്മള് എപ്പോഴെങ്കിലും ചുമച്ചാല്‍ മണ്ണ് വായിനകത്ത് നിന്നും വരും എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.