latest news
ഡോസ് കൂടിയ മരുന്നുകള്‍, കഠിനമായിരുന്നു ആ കാലഘട്ടം; അസുഖ കാലഘട്ടത്തെക്കുറിച്ച് സാമന്ത
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.
ഇപ്പോള്‍ ആ കാലഘട്ടത്തെക്കുറിച്ച് പറയുകയാണ് സാമന്ത. ഡോസു കൂടിയ മരുന്നുകളായിരുന്നു താന്‍ കഴിച്ചിരുന്നത്. വളരെ കഠിനമായിരുന്നു ആ കാലഘട്ടം എന്നു താരം പറയുന്നു.