Connect with us

Screenima

latest news

ഓസ്‌കാര്‍ പുരസ്‌കാരം: കിലിയന്‍ മര്‍ഫി മികച്ച നടന്‍

തൊണ്ണൂറ്റി ആറാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. റോബര്‍ട്ട് ഡൗണി ജൂനിയര്‍ സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പണ്‍ഹൈമറിലെ അഭിനയമികവിനാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ദ ഹോള്‍ഡോവര്‍സിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

പുരസ്കാരങ്ങള്‍

മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹൈമർ)

മികച്ച നടന്‍ – കിലിയന്‍ മർഫി (ഓപ്പണ്‍ഹൈമർ)

ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മെ‌യ്‌ഡ് ഫോർ (ബാർബി)

ഒറിജിനല്‍ സ്കോർ – ഓപ്പണ്‍ഹൈമർ

ബെസ്റ്റ് സൗണ്ട് – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിം – ദ വന്‍ഡർഫുള്‍ സ്റ്റോറി ഓഫ്‍ ഹെന്‍റി ഷുഗർ

മികച്ച ഛായാഗ്രഹണം – ഓപ്പണ്‍ഹൈമർ

ബെസ്റ്റ് വിഷ്വല്‍ എഫക്‌ട്സ് – ഗോഡ്‌സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം – ദ പൂവർ തിങ്‌സ്

ബെസ്റ്റ് മേക്ക്അപ്പ് – ദ പൂവർ തിങ്‌സ്

മികച്ച തിരക്കഥ – അനാട്ടമി ഓഫ് എ ഫാള്‍

മികച്ച അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍

മികച്ച അനിമേഷന്‍ ചിത്രം – ദി ബോയ്‌ ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോർട്ട് – വാർ ഈസ് ഓവർ, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോർട്ട് – ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ – 20 ഡെയ്‌സ് ഇന്‍ മരിയുപോള്‍

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top