latest news
റിവ്യൂകള്‍ കൊണ്ടൊന്നും സിനിമയെ തകര്‍ക്കാന്‍ പറ്റില്ല: ഹരിശ്രീ അശോകന്‍
														Published on 
														
													
												മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകന്‍. പഞ്ചാബിഹൗസിലെ രമണ്‍ എന്ന ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനും സാധിക്കില്ല.
ഹരിശ്രീ അശോകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരുന്നു അത്. അതുപോലെ പിന്നെയും ഒരു പിടി നല്ല തമാറ റോളുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തമാശകള്‍ മാത്രമല്ല സീരിയസ് വേഷവും തനിക്ക് വഴങ്ങുമെന്നും പല സിനിമകളിലൂടെയും അദ്ദേഹം തെളിയിച്ചു.
ഇപ്പോള്‍ സിനിമാ റിവ്യൂ വിവാദത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍. റിവ്യൂകള്‍ കൊണ്ടൊന്നും സിനിമയെ തകര്‍ക്കാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
											
																			