latest news
പൊസസീവ്‌നെറ്റ് സ്‌നേഹത്തിന്റെ ഒരു ഭാഗമാണ്: പൂര്‍ണിമ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ പൊസസീവ്‌നെസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പൊസസീവ്‌നെസ് സ്‌നേഹത്തിന്റെ ഒരു ഭാ?ഗമാണ്. അത് എല്ലാ പങ്കാളികള്‍ക്കും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനപ്പുറം ഒരു പോയ്ന്റ് വരുമ്പോഴാണ് നമുക്ക് ശ്വാസം മുട്ടല്‍ വരുന്നത്. അവിടെയെത്താതെ നോക്കേണ്ടത് ആ റിലേഷന്‍ഷിപ്പിലുള്ളവരുടെ തന്നെ ഉത്തരവാദിത്വമാണ് സാമ്പത്തിക കാര്യങ്ങള്‍ക്ക് പിറകെ മാത്രം പോകുന്ന ആളല്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ സംതൃപ്തനായി ജീവിക്കുന്ന ആളാണ് എന്നും ഇവര്‍ പറയുന്നു.