latest news
സെക്‌സി വസ്ത്രം ധരിച്ചാല്‍ എന്തിനും സമ്മതമാണെന്നാണോ? മീനാക്ഷി ചോദിക്കുന്നു
നായിക നായകന്‍, ഉടന്‍ പണം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നില്‍ എത്തിയിട്ടുണ്ട്. അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു. ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ താരം എന്നും വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.
ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. പക്ഷേ ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍. ഡ്രസ്സിങ്ങ് ആരോടുമുള്ള യെസ് അല്ല. ആളുകള്‍ കുറച്ചൂടി ഇഷ്ടപ്പെടുന്നത് അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെടാനാണ്. ചിലര്‍ക്ക് കാണാനിഷ്ടവും അതൊക്കെയാണ്. എന്റെ സാരി ഉടുത്ത ഫോട്ടോയോ മാന്യമായ വേഷമെന്ന് പറയുന്നതോ ആയ ചിത്രങ്ങള്‍ ഇതുവരെ വൈറലായിട്ടില്ല. അതൊന്നും ആളുകള്‍ക്ക് കാണണ്ട. ഇതാണ് അവര്‍ക്ക് വേണ്ടത്. എന്ന് കരുതി കാണിക്കാന്‍ വേണ്ടി ഇട്ടതല്ല ഞാന്‍ എന്നും മീനാക്ഷി പറയുന്നു.
