Connect with us

Screenima

latest news

നാട്ടുകാര്‍ എന്നെ ഇഷ്ടപ്പെടണമെന്നില്ല: മീനാക്ഷി

നായിക നായകന്‍, ഉടന്‍ പണം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.

വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നില്‍ എത്തിയിട്ടുണ്ട്. അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു.

ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന മോശം കമന്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ. നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും താരം പറയുന്നു.

Continue Reading
To Top