Connect with us

Screenima

latest news

ഉടലിന് ശേഷം വലിയ രീതിയില്‍ മോശം കമന്റുകള്‍ വന്നു: ദുര്‍ഗ കൃഷ്ണ

ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദുര്‍ഗ കൃഷ്ണ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്. പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഉടല്‍ സിനിമയ്ക്ക് ശേഷം തനിക്ക് കേള്‍ക്കേണ്ടി വന്ന മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് താരം. ഉടല്‍ ചെയ്തശേഷം ഭര്‍ത്താവിനെയും കുടുംബാം?ഗങ്ങളെയും വലിച്ചിട്ടാണ് ചിലര്‍ വിമര്‍ശിക്കുന്നതും ചീത്ത പറയുന്നതും എന്നാണ് ദുര്‍?ഗ പറയുന്നത്. ‘ഉടല്‍ ഒടിടിയിലേക്ക് വരുന്നുവെന്ന് സംവിധായകന്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് സോഷ്യല്‍മീഡിയയില്‍ കയറി ടാഗിനുള്ള ഓപ്ഷന്‍ നീക്കുകയാണ്.’

കുടുക്കിന്റെ പ്രമോഷന്‍ കഴിഞ്ഞ് ഒരു പ്രമോഷനും ഞാനും ഇരുന്നിട്ടില്ല. എന്റെ ഫാമിലിയെ കൂടി ??ഡ്രാ?ഗ് ചെയ്യും ചോദ്യങ്ങളും വിമര്‍ശനങ്ങളും വരും എന്നതുകൊണ്ട് തന്നെയാണ് ഒരു ഇന്റര്‍വ്യൂവിനും നിന്ന് കൊടുക്കാതിരുന്നത്. എന്തെങ്കിലും ഒരു പോസ്റ്റിട്ടാല്‍ പിന്നെ ചീത്ത വിളികളാണ് അതിന് താഴെ. ഭര്‍ത്താവെ ചീത്ത വിളിച്ചാണ് കമന്റുകള്‍ ഏറെയും. ഞാന്‍ വിവാഹിതല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവ് കേള്‍ക്കുന്നത് അച്ഛന്‍ കേള്‍ക്കേണ്ടി വരുമായിരുന്നു എന്നും താരം പറയുന്നു.

Continue Reading
To Top