latest news
വിവാഹ ജീവിതത്തില്‍ ഇപ്പോഴാണ് പക്വത വന്നത്: ദേവി ചന്ദന
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്
ഗായകന് കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. മുന്‍പ് പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമൊക്കെ താരങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തിനും പ്രായപൂര്‍ത്തിയായതിനെ പറ്റി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടി തന്റെ സന്തോഷം പറഞ്ഞിരിക്കുന്നത്.
ഇന്ന് 18-ാം വിവാഹ വാര്‍ഷികമാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു. 18 വര്‍ഷത്തെ ഒരുമയോടെ ജീവിച്ചു. നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുകയാണ്. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങളെന്നും പങ്കുവെക്കാറുള്ളത്. ഇപ്പോഴും ഞങ്ങളത് മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്. മാത്രമല്ല ഇനിയും മൈലുകള്‍ മുന്നോട്ട് പോകാനുണ്ട്’, എന്നുമാണ് ദേവി ചന്ദന പറയുന്നത്.
