latest news
മരിക്കാന്‍ കിടന്നപ്പോള്‍ നേട്ടത്തിനായി വന്നരുണ്ട്: ബാല
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന സമയത്തുള്ള കാര്യങ്ങള്‍ പറയുകയാണ് ബാല. മരിക്കാന്‍ കിടന്നപ്പോള്‍ എത്ര പേര്‍ സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയോടെ വന്നു, എത്ര പേര്‍ നേട്ടത്തിനായി വന്നുവെന്ന് അറിയാം. ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് അറിയുമ്പോള്‍, അതിന്റെ സത്യം അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നുമെന്നുമാണ് ബാല പറയുന്നത്.
