Categories: latest news

വാലിബനെതിരെ നടക്കുന്നത് റിവ്യു ബോംബിങ്; ലിജോ നിരാശനെന്ന് നിര്‍മാതാവ്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ ആസൂത്രിതമായ റിവ്യു ബോംബിങ് നടക്കുന്നുണ്ടെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതും ആ കലാസൃഷ്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടാണെന്ന് ഷിബു പറഞ്ഞു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

‘ ലിജോ തന്റെ ദോശക്കല്ലില്‍ നല്ല ദോശ ഉണ്ടാക്കിയിരിക്കുന്നു. ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി പ്രതീക്ഷിക്കരുത്. ഡീഗ്രേഡിങ്ങിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റു പല താല്‍പര്യങ്ങളും ഉണ്ടാകും. ലിജോയുമായി കഴിഞ്ഞ ഒന്നര വര്‍ഷത്തെ ബന്ധമാണ്. സിനിമ ആരംഭിച്ച ദിവസം മുതല്‍ റിലീസിനു തൊട്ടു മുന്‍പ് വരെ അദ്ദേഹം അനുഭവിച്ച ടെന്‍ഷന്‍ ഞാന്‍ കണ്ടിട്ടുണ്ട്. താന്‍ ചെയ്ത സിനിമ പെട്ടന്ന് എല്ലാവരും കൂടി വലിച്ചു കീറുമ്പോള്‍ അദ്ദേഹത്തെ അത് മാനസികമായി തകര്‍ക്കും,’ ഷിബു പറഞ്ഞു.

Malaikottai Vaaliban

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ്. 40 വര്‍ഷമായി എനിക്ക് ലാലിനെ അറിയാം. മമ്മൂക്കയെ കുറിച്ച് എന്നോടോ എന്റെ സാന്നിധ്യത്തിലോ ലാല്‍ ഒരു മോശം അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. ഇവരുടെ പേരില്‍ വഴക്കിടുന്ന ആരാധകര്‍ ശരിക്കും ഒന്നുമല്ലാതാകുകയാണ്. മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ സ്വീകരിക്കുന്നുണ്ട്. പക്ഷേ ലാല്‍ ഒരു പ്രത്യേക രീതിയില്‍ പരിമിതപ്പെടണം എന്ന് ആരാധകര്‍ ശഠിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല – ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago