Connect with us

Screenima

latest news

സുരേഷ് ഗോപി എന്ന വ്യക്തി ഈ ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളു: പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. കോമടിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത.് സിനിമയില്‍ നായക വേഷവും ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്‍, പിഷാരടി കൂട്ടികെട്ട് ഏവര്‍ക്കും ഇഷ്ടമാണ്. പല ചാലനലുകളിലും സ്റ്റേജ് ഷോകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് പരിപാടികള്‍ ചെയ്യാറുണ്ട്. രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചു.

ഇപ്പോള്‍ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുകയാണ് പിഷാരടി. സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ. അത് അദ്ദേഹത്തോട് മാത്രമാണെന്ന് എന്നാണ് പിഷാരടി പറയുന്നത്. സുരേഷേട്ടന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട് എന്നും പിഷാരടി പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top