Connect with us

Screenima

Malaikottai Vaaliban

Gossips

മലൈക്കോട്ടൈ വാലിബന് എന്തുപറ്റി? ആദ്യ വാരാന്ത്യത്തിലെ കണക്കുകള്‍ ഇങ്ങനെ

ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ആദ്യ വാരാന്ത്യം ആയിട്ടുകൂടി ജനുവരി 28 ഞായറാഴ്ച ചിത്രത്തിനു ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത് ഒന്നര കോടിക്ക് കുറവ്. സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച ചിത്രത്തിനു ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നു നേടാന്‍ സാധിച്ചത് 1.25 കോടി മാത്രമാണ്. അതിനു തൊട്ടുമുന്‍പത്തെ ദിവസമായ ശനിയാഴ്ച 1.5 കോടിയാണ് കളക്ട് ചെയ്തത്.

Malaikottai Valiban
Malaikottai Valiban

കുടുംബ പ്രേക്ഷകര്‍ കൈയൊഴിഞ്ഞതാണ് വാലിബന് തിരിച്ചടിയായത്. ബുക്ക് മൈ ഷോ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 21,000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയത്. ശരാശരി അഭിപ്രായങ്ങള്‍ ലഭിച്ച ജയറാം ചിത്രം എബ്രഹാം ഓസ്ലറിനു പോലും റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച ബുക്ക് മൈ ഷോയില്‍ 40,000 ത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപ്പോയിരുന്നു. ആദ്യ നാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ വാലിബന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ 11 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 20 കോടിയെങ്കിലും ചിത്രത്തിനു നേടാന്‍ സാധിക്കുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

റിലീസ് ദിവസം ആദ്യ ഷോയ്ക്കു ശേഷം എങ്ങുനിന്നും നെഗറ്റീവ് അഭിപ്രായങ്ങളാണ് വാലിബന് ലഭിച്ചത്. ആരാധകര്‍ അടക്കം നിരാശ പ്രകടിപ്പിച്ചതോടെ ചിത്രത്തിനു ബുക്കിങ് വലിയ തോതില്‍ ഇടിഞ്ഞു. എന്നാല്‍ രണ്ടാം ദിനം മുതല്‍ ചിത്രത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കാന്‍ തുടങ്ങി. ബുക്ക് മൈ ഷോയില്‍ 6.6 മാത്രമാണ് വാലിബന്റെ റേറ്റിങ്.

Continue Reading
To Top