latest news
തുടക്കകാലത്ത് പലരും മോശമായി ട്രീറ്റ് ചെയ്തിട്ടുണ്ട്: ഗ്രേസ് ആന്റണി
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.
തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോഴിത സിനിമയിലേക്കു വന്ന തുടക്കകാലത്ത് നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. ആ സമയത്ത് നമ്മളോടുള്ളൊരു ട്രീറ്റ്‌മെന്റ് വേറെയായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ അത് വേറെയായിരുന്നു എന്ന് മനസിലാകുന്നുണ്ട്. തുടക്ക സമയം ആണല്ലോ. സിനിമയിലേക്ക് വരുന്ന ഒത്തിരി പേര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ആദ്യമൊക്കെ നമുക്ക് വലിയ വിലയൊന്നും തരില്ല മാറ്റി നിര്‍ത്തും എന്ന്. ഞാന്‍ പറയുന്നത് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീമിനെക്കുറിച്ചല്ല, അതല്ലാതെയുള്ള സിനിമയിലെ കുറച്ച് ആളുകള്‍. എല്ലാവരേയും പറയാന്‍ പറ്റില്ല. ചില ടെക്‌നീഷ്യന്‍സും ചില കണ്‍ട്രോളര്‍മാരുമാണ്” ഗ്രേസ് പറയുന്നു