latest news
ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കുന്നില്ല, ചന്ദ്രനില്‍ മനുഷ്യന്‍ പോയത് വെറും പൊറോട്ട് കഥ: ഷൈന്‍ ടോം ചാക്കോ
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
ഏകദേശം 9 വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം , ചാപ്‌റ്റേഴ്‌സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസികോമഡി ചിത്രമായ ഇതിഹാസയില്‍ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഉരുണ്ടതാണോ പരന്നതാണോ എന്ന് എങ്ങനെയാണ് അറിയാന്‍ സാധിക്കുകയെന്നും നടന്‍ ചോദിക്കുന്നു. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു.
ഇത്തരത്തില്‍ തന്നെയുള്ള മറ്റൊരു കഥയാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നതെന്നും ഷൈന്‍ പറഞ്ഞു. ഭൂമിയില്‍ നിന്ന് ഒരു റോക്കറ്റ് ഭ്രമണപഥം ഭേദിച്ച് ചന്ദ്രനില്‍ എത്തുമ്പോഴേക്കും അത് വളരെ ചെറുതായിരിക്കും. പിന്നെ അത് തള്ളാന്‍ പോലും ഒരാളില്ല. അവിടെ നിന്ന് എന്ത് പ്രഷറിലാണ് അത് തിരിച്ചെത്തുക എന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു.