latest news
ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ചതില്‍ ഖേദിക്കുന്നുണ്ടോ? പാര്‍വതി പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
ഇപ്പോള്‍ ദേശീയ അവര്‍ഡ് ബഹിഷ്‌കരിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. ഇപ്പോഴും അതിനെപ്പറ്റി മുഴുവനായി പലര്‍ക്കും അറിയില്ല. കേരളത്തില്‍ നിന്ന് 18 പേര്‍ക്കാണ് ആ വര്‍ഷം അവാര്‍ഡ് കിട്ടിയത്. ഞങ്ങള്‍ എല്ലാവരും തീരുമാനിച്ചതാണ് അത്. രാജ്യം നമുക്ക് തരുന്ന ഏറ്റവും വലിയ ബഹുമതിയാണത്. അതിലെ ഏറ്റവും വലിയ മൊമന്റ് എന്ന് പറയുന്നത് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് വാങ്ങുന്നതാണ്. പക്ഷേ അവിടെയുള്ളവര്‍ ചെയ്തത് ഏറ്റവും പ്രധാനപ്പെട്ട 11 കാറ്റഗറിയിലുള്ളവര്‍ക്ക് മാത്രം പ്രസിഡന്റിന്റെ കൈയില്‍ നിന്നും, ബാക്കിയുള്ളവര്‍ക്ക് മന്ത്രിയും അവാര്‍ഡ് നല്‍കും എന്ന രീതിയാക്കി.
അത്രയും ്രൈപഡും സന്തോഷവും എല്ലാരില്‍ നിന്നും എടുത്തുമാറ്റുന്ന പോലെയാണ് ഞങ്ങള്‍ക്കു തോന്നിയത്. അവര്‍ക്ക് ഒന്നുകില്‍ അത് ഘട്ടം ഘട്ടമായുള്ള ചടങ്ങാക്കാമായിരുന്നു, അല്ലെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നു. ഞങ്ങളെ ഏറ്റവും വേദനിപ്പിച്ചത് എന്നും പാര്‍വതി പറയുന്നു.