Connect with us

Screenima

latest news

ലാലേട്ടന്‍ കുടിച്ച ഗ്ലാസില്‍ വെള്ളം കുടിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യം: സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക.

മോഹന്‍ലാലിനോടൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിനിടയില്‍ ഉണ്ടായ അനുഭവമാണ് സ്വാസിക ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും സെറ്റില്‍വെച്ച മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞുവെന്നും, അത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ഒക്കെയാണ് താരം പറയുന്നത്.

Continue Reading
To Top