latest news
ചെറിയ ലക്ഷണങ്ങളെ അവഗണിച്ചു; താന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ആണെന്ന് രഞ്ജിനി ഹരിദാസ്
താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ മുഖവിലയ്ക്ക് എടുക്കാത്തതാണ് ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചതെന്ന് താരം പറഞ്ഞു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നമാകുമെന്നും താരം പറഞ്ഞു.

കുറെ നാളുകള്‍ക്ക് മുന്‍പ് പ്രശ്നങ്ങള്‍ തോന്നിയിരുന്നുവെങ്കിലും അത് അവഗണിക്കുകയായിരുന്നു. നെഞ്ചില്‍ ഉണ്ടായിരുന്ന ഒരു അണുബാധയാണ് കാര്യങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചതെന്നും രഞ്ജിനി പറയുന്നു. നേരത്തെ തന്നെ ശരീരത്തില്‍ ഉണ്ടായ ലക്ഷണങ്ങള്‍ അവഗണിച്ചത്തിന്റെ ഫലമാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറിയേണ്ടി വന്നതെന്ന് രഞ്ജിനി പറഞ്ഞു.
ക്രിസ്മസ് സംഭവബഹുലമായിരുന്നു. എന്നാല്‍ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ എന്താകും സ്ഥിതി എന്ന് കൂടി രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിനി പറയുന്നു.
