Connect with us

Screenima

latest news

നടി മീരനന്ദന്റെ ഭാവി വരന് നേരെ സൈബര്‍ ആക്രമണം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്.

താരത്തിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ബിസിനസുകാരനായ ശ്രീജുവിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം താരം ശ്രീജുവമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ശ്രീജുവിന് നേരെ വലിയ രീതിയിലുള്ള ബോഡിഷെയിമിംഗാണ് നടക്കുന്നത്.

വള്‍ എന്തിനാ അവനെ കെട്ടിയെ ക്യാഷ് മാത്രം നോക്കിയാല്‍ മതിയോ മീര, ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ എന്നായിരുന്നു ഒരാളുടെ കമന്റ്. ശുപ്പാണ്ടി മോറന്‍, പണമുണ്ടെങ്കില്‍ വേറെ ഒന്നും വേണ്ട, തവളയെ പോലെ ഇരിക്കുന്നു, പൊട്ടന് ലോട്ടറി അടിച്ചു തുടങ്ങി ഒരു വ്യക്തിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റുകളെല്ലാം.

Continue Reading
To Top