Connect with us

Screenima

Gayathri Varsha

latest news

രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനു ഇരയായി നടി ഗായത്രി വര്‍ഷ

ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രസംഗത്തിന്റെ പേരില്‍ നടി ഗായത്രി വര്‍ഷയ്ക്ക് നേരെ സൈബര്‍ ആക്രമണം. ലൈംഗികചുവയുള്ള പരാമര്‍ശങ്ങളും ട്രോളുകളുമാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലും ഗായത്രി വര്‍ഷയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ മോശം പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ദിലീപ് ചിത്രമായ മീശമാധവനില്‍ സരസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഗായത്രി വര്‍ഷ. ഈ സിനിമയിലെ മീമുകള്‍ അടക്കം പങ്കുവെച്ചാണ് താരത്തിനെതിരെ ലൈംഗികചുവയുള്ള പരമാര്‍ശങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര്‍ ബന്ധമുള്ള അഭിഭാഷകന്‍ കൃഷ്ണ രാജും താരത്തിനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്.

Gayatri varsha
Gayatri varsha

നാല്‍പതോളം വിനോദ ചാനലുകള്‍ ഉള്ള കേരളത്തില്‍ ദലിതന്റെയോ മുസ്ലിമിന്റെയോ അവഗണന അനുഭവിക്കുന്ന ജനവിഭാഗത്തിന്റെയോ കഥ പറയാറില്ലെന്നും സവര്‍ണ മേധാവിത്വമാണ് എവിടെയും നടമാടുന്നതെന്നും ഗായത്രി വര്‍ഷ പ്രസംഗിച്ചിരുന്നു. സീരിയല്‍ പോലുള്ള കലകള്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണെന്നും ഇതൊക്കെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണെന്നും നവകേരള സദസിന് മുന്നോടിയായി നാദാപുരം നിയോജക മണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് താരം തുറന്നടിച്ചത്. നരേന്ദ്ര മോദിയുടെ ഭരണകൂടം കോര്‍പറേറ്റ് ലോകത്തിനു മുന്നില്‍ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കുകയാണെന്നും താരം പ്രസംഗിച്ചിരുന്നു.

Continue Reading
To Top