latest news
ഡിവോഴ്‌സ് ആയതോടെ മദ്യപാനം കൂടി എല്ലാം, സംഭവിച്ചത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്: ഭഗത്
മലര്‍വാടി ആട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഭഗത് മാനുവല്‍. ഡോക്ടര്‍ ലവ് , തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ അദ്ദേഹം 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2011 ഡിസംബര്‍ 26ന് അദ്ദേഹം ഡാലിയയെ വിവാഹം കഴിക്കുകയും പിന്നീട് അവര്‍ വിവാഹമോചനം നേടുകയും ചെയ്തു. ദമ്പതികളുടെ മകന്‍ സ്റ്റീവ് 2013 ജനുവരി 2 ന് ജനിച്ചു. 2019 സെപ്തംബര്‍ അവസാനം അദ്ദേഹം ഷെലിന്‍ ചെറിയാനെ വിവാഹം കഴിച്ചു.
ഇപ്പോള്‍ ആദ്യ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭഗത്. എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്‌സ് സംഭവിക്കുന്നത്. അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങള്‍ ഒക്കെ തലയില്‍ കുത്തിവച്ച് വളര്‍ത്തിയതാണ്. പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വരിക, അതെല്ലാം വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. ആദ്യം ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു. പിന്നെ കള്ളു കുടിയായി. ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ തമ്പുരാന്‍ കൂടെയുള്ളത് കൊണ്ട് ഇങ്ങനെ മുന്നോട്ട് പോകുന്നു’ എന്നാണ് ഭഗത് പറയുന്നത്.