Connect with us

Screenima

latest news

തൃഷയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മൻസൂർ അലി ഖാൻ

കഴിഞ്ഞ ദിവസങ്ങളിൽ തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു തൃഷയ്ക്കെതിരായ മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. ലിയോയുടെ വിജയത്തിന് പിന്നാലെയായിരുന്നു മൻസൂർ അലി ഖാന്റെ സ്ത്രീ വിരുദ്ധ പരാമർശം. സംഭവം വിവാദമായതോടെ മൻസൂർ താരത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ മൻസൂർ അലി ഖാൻ. 

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയ്‌ക്കെതിരെ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. “ഇന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്യാന്‍ പോവുകയാണ്. ഞങ്ങൾ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. എന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കിടും.” മൻസൂർ അലി ഖാൻ പറഞ്ഞു. 

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നേരത്തെ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ ആദ്യ നിലപാട്. 

അതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 

Continue Reading
To Top