Connect with us

Screenima

latest news

ആ വീഡിയോ ഡിലീറ്റാക്കാന്‍ ഒരുപാട് ശ്രമിച്ചു, നടന്നില്ല: നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പണ്ട് വൈറലായ തന്റെ ഒരു വീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ. പണ്ട് സ്‌കൂള്‍ കലോത്സവത്തിനിടയില്‍ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യുന്ന തന്റെ വീഡിയോയെക്കുറിച്ചാണ് താരം പറഞ്ഞത്. അത് താന്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല എന്നും താരം പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top