latest news
സിനിമയെ റിവ്യൂ കൊണ്ടെ് നശിപ്പിക്കാന്‍ സാധിക്കില്ല: മമ്മൂട്ടി
Published on
റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടന്‍ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ദി കോര്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കാതലില്‍ വളരെ വ്യത്യസ്തമായ വേഷമാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന തരത്തിലുള്ള ടോക്‌സിക് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.
